Posts

Showing posts from 2017

കാഴ്ചയ്ക്കപ്പുറം

നോക്കൂ ഞാനീ- ചില്ലു ജാലകത്തിനിപ്പുറത്ത് അത് തന്നെയാണ് കണ്ടു കൊണ്ടിരിക്കുന്നത്...........
ജാലകത്തിനുള്ളിലൂടെ നീ കാണുന്ന അതേ  ദൃശ്യങ്ങൾ...
ശീതീകരിച്ച  മുറിയിലെ നിന്റെ കാഴ്ചയുടെ രസതന്ത്രം പക്ഷെ  എന്റെയിടത്തു , അല്ലെങ്കിൽ ഞങ്ങളുടെയിടങ്ങളിൽ മാറുവാനുള്ളതാണെന്നതാണ് മാറ്റം ... അല്ലെങ്കിൽ സുഹൃത്തേ ഇങ്ങനെയും പറയാം ...
കാഴ്ച്ചയുടെ പരിധി പുനർ നിർവചിച്ചു നീയൊന്നു  പിറകിലോട്ടു മാറിയാൽ ഞാനും കാഴ്ച്ചയായി മാറിടും ......


നവാസ് അത്തോളി


ഉച്ചഭാഷിണി

Image
ഉച്ചഭാഷിണിയുടെ വലിയ വാവട്ടം കേൾപ്പിക്കാൻ മാത്രമുള്ളതാണ്....
കൂടുതൽ ഉച്ചത്തിൽ കൂടുതൽ കാതുകളിൽ..
ഇടതന്റെ വലതന്റെ മതത്തിന്റെ യുക്തന്റെ പക്ഷങ്ങളിൽ, പക്ഷേ- പക്ഷങ്ങളില്ലാതെ....
തിരിച്ചെന്തെങ്കിലും കേൾക്കുക എന്നതും കാതുകളുണ്ടാവുകയെന്നതും ജന്മഭാവമല്ല താനും.....
പക്ഷേ, പറഞ്ഞ് പറഞ്ഞ് ഭരണകൂടങ്ങൾ പ്രമാണികളുടെ ഉച്ചഭാഷിണികൾ മാത്രമായി തീരുന്നിടത്ത്- പ്രജകൾ കർണ്ണപുടങ്ങൾ സ്വയം തകർത്താണ് ശബ്ദങ്ങളിൽനിന്ന് മോചനം നേടുന്നത്......



നവാസ് അത്തോളി


ചിത്രം ഗൂഗിളിൽ നിന്നും ........