പണ്ട്
നാട്ടുപാതയുടെയോരത്ത'
ആളേറുന്ന
നേരത്ത്
നാൽക്കാലികളാവുന്ന
ഇരുകാലികൾ
ഏറെയുണ്ടായിരുന്നു....
പോലീസ്
ശിവേട്ടൻ
കോലായിലാരോ
കൊന്നിട്ട
റഫീക്ക്
കളരി ഭാസ്കരൻ
അങ്ങിനെയങ്ങനെ:...
പിന്നെ
നഴ്സറിയിലെ
അവസാന ദിനം
കൊച്ചുങ്ങൾ
കുപ്പി
പൊട്ടിക്കാൻ
തുടങ്ങിയപ്പോഴാണെന്ന്
തോന്നുന്നു
അവരെല്ലാം
മാളങ്ങളിലേക്ക്
വലിഞ്ഞത്
കുനിയിൽ
കുളത്തിൽ
ആണുങ്ങളുടെയും
പെണ്ണുങ്ങളുടെയും
കടവിന്
നടുവിലിരുന്ന്
ചൂണ്ടയാലും
കണ്ണാലും
മീൻ പിടിച്ചാണ്
ഷൈജുവിന്
കോങ്കണ്ണായത്
സണ്ണി
ലിയോണുറങ്ങുന്ന
കൊച്ചു ഫോണുകൾ
കീശകളിൽ
നിറഞ്ഞത്
കൊണ്ടായിരിക്കണം
കുളത്തിലെയും പടവിലെയും
മീനുകൾ
രക്ഷപ്പെട്ടത്
തറവാട്ടുകാരനായ
തടിച്ച
പോക്കിരി
പൊടിമീശക്കാരുടെ
ഗുണ്ടാസംഘങ്ങൾക്കാണ്
വഴി
മാറിയത്......
എ ആർ
കൊട്ടകയിലെ
മൂട്ടക്കുഞ്ഞുങ്ങളും
മോഹനേട്ടനും
നാരായണേട്ടനും
ടൊറന്റിലും
പെൻഡ്രൈവിലുമാണ്
മറഞ്ഞത്....
ഇന്നലെകളിൽ നിന്ന്
ഇന്നിലേക്ക് മറിഞ്ഞു വീണ
ഈ ഗോവണിയിൽ
കയറി നിന്ന്
പക്ഷേ ഞാൻ തിരയുന്നത്
എന്നെ തന്നെയാണ് .........
ഇന്നിലേക്ക് മറിഞ്ഞു വീണ
ഈ ഗോവണിയിൽ
കയറി നിന്ന്
പക്ഷേ ഞാൻ തിരയുന്നത്
എന്നെ തന്നെയാണ് .........
No comments:
Post a Comment