( ഏറെക്കാലം മുമ്പ്, ഇ. വി .വത്സന്‍ മാസ്റ്റര്‍ സംഗീതം ചെയ്തു പുറത്തിറങ്ങിയ ) എന്‍റെയൊരു ലളിത ഗാനം
തിരമാല മെല്ലെ തൊട്ടുചോദിച്ചു
എവിടെ നിന്‍ തോഴി കണ്ടില്ലല്ലോ
മെല്ലെതഴുകി തലോടുന്ന കാറ്റും
മൌനമായ് മെല്ലെ പിരിഞ്ഞു പോയി....
(തിരമാല )
ദൂരെ പകലോന്‍ മറയുന്ന ദിക്കില്‍
എരിയുന്നതെന്നുടെ മോഹമാണോ
വാടാത്തപൂവാണ് പ്രണയമേന്നോതി നീ
വാടി കരിഞ്ഞുവോ പൂവനങ്ങള്‍
(തിരമാല )
ചാരെ നീ നിന്ന നാളിന്‍റെയോര്‍മ്മകള്‍
നിറയുന്ന നെഞ്ചകമിന്നു സ്വന്തം
ആകാശമാകെ നിറയുന്ന ശോകം
ആകെയും പെയ്തു നനഞ്ഞില്ലയോ.............
കൊള്ളാലോ മാഷെ..
ReplyDeleteശാഹിദ് നന്ദി..........
Deleteകൊള്ളാം :)
ReplyDeleteസ്വാഗതം സുഹ്രുത്തേ.............. നന്ദിയും..........
Deletesuperb
ReplyDeleteനന്ദി.........നന്ദി.........നന്ദി.........
Delete.........:)
ReplyDelete... നന്ദി നീലിമാ.. വരവിനും വായനയ്ക്കും കൂട്ട് കൂടലിനും..........
ReplyDeleteNalla gaanam. Best wishes.
ReplyDeleteനന്ദി..... ഡോക്ടര്‍ ............
Deleteലളിതസുന്ദരമായ വരികള്‍
ReplyDeleteആശംസകള്‍
.........നന്ദി ....തങ്കപ്പേട്ടാ..... :)-
Deleteഇത്ര കാലമായിട്ടും ഇപ്പോഴാണോ പുറത്തിറക്കുന്നത്..ആശംസകള്‍.
ReplyDeleteബ്ലോഗിലേറ്റാന്‍ വൈകി ....... നന്ദി ..വരവിനും വായനയ്ക്കും.....
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteകേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ഏറെ നന്ന്
ഓഡിയോ പോസ്റ്റ് ചെയ്യാമല്ലോ!
അജിത്തേട്ടാ.... അഭിപ്രായത്തിനും വായനയ്ക്കും ഏറെ നന്ദി ...... തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം
Deleteപ്രണയം പൂത്ത വരികൾ ഇഷ്ടമായി ,പ്രിയ നാട്ടുകാരാ ...........ആശംസകൾ ................
ReplyDelete........ :)- അത്തോളിക്കാരാ ....നന്ദി .....വീണ്ടും വരിക
Deleteഎനിക്കെന്റെ അപ്പൂസുട്ടിയെ ഓർമ്മ വന്നു,
ReplyDeleteഅവളെന്റെ അരികത്ത് നിൽക്കുന്ന ഫീൽ കിട്ടി ഈ കവിത വായിച്ചപ്പോൾ എന്ന് പറഞ്ഞാൽ അതിനേക്കാൾ വലുതായൊരു നല്ല വാചകം എനിക്ക് തരാനില്ല.
ആശംസകൾ.
മനേഷ് ഭായ്............:)- നന്ദി............
ReplyDeleteനന്നായിരിക്കുന്നു, അതിന്റെ ഓഡിയോ കൂടി ചേര്‍ക്കാമായിരുന്നു.
ReplyDelete