Wednesday, December 5, 2012

അഭയമറ്റവള്‍ക്ക്......

ഒരു കുപ്പി വെള്ളത്തിനായ്‌
ഇറങ്ങിയ നീ-
ഒരു കിണര്‍ നിറച്ചാണ്
മരിച്ചത്‌ ........?


ഉറക്കച്ചടവകറ്റാന്‍
ഇറങ്ങിയ നീ-
നിത്യതയിലുറങ്ങിയാണ്
മടങ്ങിയത്.......!!

പൗരോഹിത്യത്തിന്
കുരിശായിത്തീര്‍ന്നവന്റെ
മണവാട്ടിയായിട്ടും
അഭയം ലഭിക്കാത്തവളെ,
വാതിലില്‍ കുരുങ്ങിയ
നിന്റെ ശിരോവസ്ത്രം പോലെ
സത്യവും എവിടെയെല്ലാമോ
കുരുങ്ങികിടക്കുമ്പോള്‍
ഇരുട്ടിനെ പ്രണയിച്ചവര്‍
ഇന്നും പ്രണയിക്കുന്നവര്‍
ഇവിടെ സുരക്ഷിതരാണ്....

എങ്കിലും
ഇരയുടെ ഒടുക്കത്തെ രോദനത്തിന്‍
മാറ്റൊലി
പ്രപഞ്ചത്തിന്നൊടുക്കം വരെ
കാത്തുവെക്കുന്നൊരാള്‍
ഒരു ചെറുതിരിയും
ബാക്കിയാക്കിയിരിക്കും.....

അസത്യങ്ങളുടെ പ്രഭയില്‍
ഒളിച്ചുനില്‍ക്കുന്ന
കുഞ്ഞുനക്ഷത്രമായ്‌
ആ തിരിനാളം
ബാക്കിയാവുക തന്നെ ചെയ്യും




9 comments:

  1. ‘അഭയ’മകലെ........
    കൊള്ളാം......

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ............

      Delete
  2. ഹ ഹ ഹ തുടക്കം തന്നെ രസമായി,ഗംഭീരമായി.
    ഒരു കിണർ നിറഞ്ഞ് അവൾ ചത്തു.
    വായിച്ച് മനം നിറഞ്ഞു.

    അവസാന വരികൾ
    വല്ലാത്ത ഒരു പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്.

    'അസത്യങ്ങളുടെ പ്രഭയില്‍
    ഒളിച്ചുനില്‍ക്കുന്ന കുഞ്ഞുനക്ഷത്രമായ്‌
    ആ തിരിനാളം ബാക്കിയാവുക തന്നെ ചെയ്യും.'

    ആ പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി..............നന്ദി......

      Delete
  3. ഇന്നൊരു പത്ത് കവിതയെങ്കിലും വായിച്ചതിൽ മനസ്സിനു പിടിച്ച ഒന്ന് കണ്ട് കിട്ടിയതിപ്പോൾ മാത്രം. നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അന്‍വര്‍ ഭായ്............നന്ദി......വീണ്ടും വരിക..

      Delete
  4. സത്യമിവിടെ ശരശയ്യകളില്‍
    നിത്യം തല്പം തിരയുന്നു.

    ReplyDelete
  5. ഉള്ളിലേക്ക് തുളഞ്ഞുകയറി നൊമ്പരം സൃഷ്ടിക്കുന്ന വരികള്‍.
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...