Tuesday, September 3, 2013

ഉത്സവമേളം

നാലുപുരക്കാവിലന്ന് -
നാലാം ഉത്സവമായിരുന്നു
നാണം നിറഞ്ഞൊരു കണ്ണ്-
നെഞ്ചകമാകെ  നിറഞ്ഞ്‌  ......
നാലുപുരക്കാവിലന്ന്-
നാലാം ഉത്സവമായിരുന്നു ...

ചെണ്ടകള്‍ മിണ്ടുന്നതെന്തേ
ചേങ്ങില താളത്തിലെന്തേ-
പുത്തന്‍ വര്‍ണ്ണക്കുടകള്‍ ,
പൂക്കള്‍ നിറയുമിടങ്ങള്‍  ...

മേളം മുറുകി മുറുകി-
മേലേകാവിന്നരികില്‍,
ആല്‍മരചോട്ടിന്‍ തറയില്‍.
വാണിഭചന്ത  തിരക്കില്‍ -
കണ്ടില്ലയൊന്നുമെന്നുള്ളം
കണ്ടതാ പൂര്‍ണേന്ദു  മാത്രം .

ഒരു ക്ഷണം മേലോട്ടു പൊന്തി-
വാനില്‍ നിറഞ്ഞു ചിതറും
പൂത്തിരി വെട്ടത്തില്‍ പോലും
പൂക്കുന്നു നിന്‍ ചിരി തോഴീ ......

മേളം പിരിയുന്ന നേരം
ദൂരെ പിരിയില്ലെ നമ്മള്‍
മോഹങ്ങളെല്ലാം വിരിയും
പൂവാടി ഭൂവിലൊന്നുണ്ടോ..
പൈങ്കിളീ പാടട്ടെ ഞാനീ-
പ്രണയത്തിന്‍ ഗായകന്‍ വീണ്ടും ....


9 comments:

  1. മുറുകുന്നു എൻ പ്രണയത്തിൻ മേളം
    പുഞ്ചിരി തൂകൂ എൻ പ്രിയസഖീ, നീ

    :) ആശംസകൾ

    http://drpmalankot0.blogspot.com/2013/08/blog-post_29.html

    ReplyDelete
  2. നന്നായിരിക്കുന്നു ഹൃദയതാളം...
    ആശംസകള്‍

    ReplyDelete
  3. കണ്ടതാ പൂര്‍ണ്ണേന്ദു മാത്രം

    മനോഹരമായിരിയ്ക്കുന്നു!

    ReplyDelete
  4. ഹൃദയതാളത്തിന് നല്ല ഈണം...
    ആശംസകൾ...

    ReplyDelete
  5. ENIKK ESHTAYYYYYY.................

    ReplyDelete
  6. പ്രണയാർദ്രമായ വരികൾ.നന്നായി എഴുതി.

    പ്രണയഗായകന് ഒരായിരം സ്നേഹമലരുകൾ.


    ശുഭാശംസകൾ...

    ReplyDelete
  7. ഈണത്തിൽ വായിക്കാനാകുന്നു.
    എന്നും ഉത്സവപ്പറമ്പിലായിരിക്കാൻ പ്രണയം അങ്ങനെത്തന്നെ സൂക്ഷിക്കുക.
    കവിതക്കാശംസകൾ.

    ReplyDelete
  8. കണ്ടില്ലയൊന്നുമെന്നുള്ളം
    കണ്ടതാ പൂര്‍ണേന്ദു മാത്രം

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...