കൈയും തലയും പുറത്തിടരുതെന്നു
മുന്നറിയിപ്പ് .....
നാട്ടു നടപ്പനുസരിച്ച്
ഒരു ഡോക്ടർക്ക്
കയറാവുന്നത്
മരുന്ന് കമ്പനികളുടെ
വാഹനത്തിലും .....
വൃത്തത്തിനു പുറത്തു
കടക്കുന്നത്
സൂക്ഷിച്ചാവണം..
ഒരു പത്മശ്രീയുടെ
പരിധിക്കുള്ളിൽ ...
അല്ലെങ്കിൽ
പത്തു ലൈകിൻറെ
നവമാധ്യമത്താളിൽ ...
അവിടെ നിറുത്തണം....
കച്ചവടക്കാരുടെ
മൂക്കിൻ തുമ്പത്താണ്
ദേഷ്യം ...
കോടികളാണ്
മുതൽ മുടക്ക്
കാടു കയറേണ്ടത്
നന്മകളാണ്...
പക്ഷെ കാടിന്റെ മക്കളെ
കാണരുത് ...
ഇനി നീയുറങ്ങൂ
അവൻ തരുന്നയിടം
മാറ്റുവാനാരുമില്ലല്ലോ
പ്രിയ ഡോക്ടറെ ..................
പ്രാർത്ഥനകൾ
ReplyDeleteപ്രാര്‍ത്ഥനകള്‍
ReplyDeleteആദ രാഞ്ചലികൾ
ReplyDelete