ചിത്രം ഗൂഗിളില്‍ നിന്നും |
ഇനിയെന്‍റെ പാട്ടിന്‍റെ താളമാക,
നീയെന്‍റെ നേരിന്‍റെ കാവലാക,
ഇന്നിന്‍റെ നോവിലെ
തൂവലാകാം..
കണ്ണുകള്‍
പൊള്ളുന്ന കാഴ്ച കാണാം....
ഇനിയേതു തീരമെന്നാര്‍ത്തനാദം,
കടലും കവര്‍ന്നവര്‍ രൌദ്രതാളം
വേരിന്‍റെ നന്മയില്‍ നേരിന്‍റെയുന്മയില്‍-
സര്‍വ്വം തകര്‍ക്കുവാന്‍
കാളകൂടം....
ഓര്‍മ്മതന്‍ മുറ്റത്തെ നന്മ തന്‍ പൂക്കളം,
ഒന്നിച്ചിറുത്തതാം
തുമ്പ മലരുകള്‍,
നീയില്ല ഞാനില്ല
ചോരക്കളത്തില്‍-
കോമരം തുള്ളുന്ന
നമ്മള്‍ മാത്രം.....
ഉള്ളിന്‍റെയുള്ളില്‍
അറിയാതെയെപ്പൊയോ
വെട്ടിയ കൈകളും
വെട്ടേറ്റ ജീവനും
തൂക്കും
തുലാസിന്‍റെയപ്പുറമിപ്പുറം
തൂക്കിയോ
നോക്കിയോ നമ്മള്‍ പോലും
ഇനിയെന്‍റെയുണ്ണിക്ക്
മഴ നനഞ്ഞീടുവാന്‍
നീ നിന്‍റെ വാനം വിടര്‍ത്തി നല്ക
ഞാന്‍ നിന്‍റെ പൈതലിന്‍കുഞ്ഞു കരങ്ങളില്‍
നാളെയെ കാക്കും
കനവു നല്‍കാം
Very interesting and beautiful poem, bhai.
ReplyDeleteഇനിയെന്‍റെയുണ്ണിക്ക് മഴ നനഞ്ഞീടുവാന്‍
ReplyDeleteനീ നിന്‍റെ വാനം വിടര്‍ത്തി നല്ക
ഞാന്‍ നിന്‍റെ പൈതലിന്‍കുഞ്ഞു കരങ്ങളില്‍
നാളെയെ കാക്കും കനവു നല്‍കാം
Beautiful
നന്നായി ...!
ReplyDeleteഇഷ്ടപ്പെട്ടു...
ReplyDeleteനല്ല വരികള്‍
ആശംസകള്‍
ആശംസകള്‍
ReplyDeleteനന്ദി പ്രിയരേ .......
ReplyDelete