Friday, November 7, 2014

ചുംബനം

ഈ ചുംബനമെന്നാല്‍
രതിയാണ്,
രതി മാത്രമാണെന്നുചിലര്‍....


ജനി മൃതികള്‍ക്കിടയില്‍
ഏറ്റവും ഉദാത്തമെന്നു
വേറെ ചിലര്‍....

ചുണ്ടു കൊരുക്കുന്ന
ഗോഷ്ടി ശുദ്ധഭോഷ്ക്കെന്നു
നിര്‍വികാര സത്വര്‍..


ചുംബന സമരം തീര്‍ത്ത-
വാഹന കുരുക്കില്‍
നെഞ്ചുപൊട്ടി മരിച്ചയച്ഛന്‍റെ
കാലില്‍ ചുംബിക്കുമ്പോള്‍-

കംബനമേല്‍ക്കുമോ
സദാചാരത്തിനെന്നെന്‍റെ
പെങ്ങളും.......





6 comments:

  1. സ്നേഹചുംബനങ്ങളാണെല്ലാം

    ReplyDelete
  2. സന്ദര്‍ഭാനുസൃതമല്ലോ എല്ലാം.........
    ആശംസകള്‍

    ReplyDelete
  3. നല്ല കവിത

    ശുഭാശംസകൾ....



    ReplyDelete
  4. പൊളിച്ചൂട്ടാ

    ReplyDelete
  5. എത്രയെത്ര ചുംബന കാഴ്ചകള്‍... വരികള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  6. നന്ദി പ്രിയരെ ....................വരവിനും വായനക്കും....അഭിപ്രായത്തിനും......

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...