Thursday, February 6, 2014







  ലളിത ഗാനം





ഒരു പൂവിതള്‍  നുള്ളി ഞാന്‍ മെല്ലെ
നിന്നെയെറിഞ്ഞപ്പോള്‍ കാറ്റ് ചിരിച്ചു
പ്രണയമാം കുയിലിന്റെ  പാട്ട് കേട്ടല്ലേ-
നിന്‍ മുഖ ശോഭയില്‍ മഴവില്ലുദിച്ചു....

                                                          ( ഒരു പൂവിതള്‍ )
                                         
പൂവുടല്‍ മാറില്‍ ചായുന്ന നേരം
പൂക്കാലമാകെയും നാണിച്ചു നിന്നു..
നീലാംബരമോ നിര്‍വൃതിയാലെ-
നീള്‍മിഴി പൂട്ടി കാതോര്‍ത്തിരുന്നു...

                                                           ( ഒരു പൂവിതള്‍ )

നീയാം കവിതയില്‍ പൂക്കുന്നൊരീണം
മധുമാസ  ചന്ദ്രിക കട്ടെടുത്തില്ലേ-
മാധവമതു കേട്ടു പുളകിതമായി
മലരമ്പനെയ്യാന്‍ സായകമേകി.............

                                                              ( ഒരു പൂവിതള്‍ )

















4 comments:

  1. നല്ല ഗാനം
    ഈണമിട്ട് പാടിയാല്‍ വളരെ മനോഹരമാകും

    ReplyDelete
    Replies
    1. ........ :)- നന്ദി അജിത്തേട്ടാ ......

      Delete
  2. നന്നായിരിക്കുന്നു ഗാനം
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ നന്ദി .....

      Delete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...