കണ്ണാടിയുടെ രസം
രാസവാക്യങ്ങള്‍ മാറ്റിയെഴുതിയാല്‍
കാണുന്നതെന്തായിരിക്കും ..
എങ്ങിനെയെല്ലാമായിരിക്കും ....
ഒരു പട്ടിണിക്കോലത്തിനു-
നേരെ പിടിച്ചപ്പോള്‍
കൊഴുപ്പിന്റെ കനത്ത പാളികള്‍
കണ്ടു ലോകം ഞെട്ടിയത്രെ........
ചില യുദ്ധങ്ങളില്‍
തലയില്‍ വന്നുവീണത്-
പൂക്കളും മഞ്ഞുതുള്ളികളും
മാത്രമായിരുന്നെന്നും ......
ഗര്‍ഭാശയങ്ങള്‍
കുത്തിത്തുരന്നത്
ഒരു മുള്ളെടുക്കലിന്റെ
ചികിത്സാ ശാസ്ത്ര ലാഘവമായും......
വരിക നമുക്കീ-
വികൃത പ്രതിഫലനക്കണ്ണാടികള്‍
തച്ചുടച്ചിന്നിനെ കാണാം
ഇന്നിന്‍റെ നേരിനെ കാണാം .....
രാസവാക്യങ്ങള്‍ മാറ്റിയെഴുതിയാല്‍
കാണുന്നതെന്തായിരിക്കും ..
എങ്ങിനെയെല്ലാമായിരിക്കും ....
ഒരു പട്ടിണിക്കോലത്തിനു-
നേരെ പിടിച്ചപ്പോള്‍
കൊഴുപ്പിന്റെ കനത്ത പാളികള്‍
കണ്ടു ലോകം ഞെട്ടിയത്രെ........
ചില യുദ്ധങ്ങളില്‍
തലയില്‍ വന്നുവീണത്-
പൂക്കളും മഞ്ഞുതുള്ളികളും
മാത്രമായിരുന്നെന്നും ......
ഗര്‍ഭാശയങ്ങള്‍
കുത്തിത്തുരന്നത്
ഒരു മുള്ളെടുക്കലിന്റെ
ചികിത്സാ ശാസ്ത്ര ലാഘവമായും......
വരിക നമുക്കീ-
വികൃത പ്രതിഫലനക്കണ്ണാടികള്‍
തച്ചുടച്ചിന്നിനെ കാണാം
ഇന്നിന്‍റെ നേരിനെ കാണാം .....
നൂറു ശതമാനവും സത്യം തന്നെ...
ReplyDeleteനന്നായി എഴുതി.
ശുഭാശംസകൾ.....
വരൂ.. നമുക്ക് ഇന്നിന്റെ നേരിനെ കാണാം..
ReplyDeleteഈ വികൃത സ്ഫടിക കണ്ണാടിയില്‍..,..
കൊള്ളാം.. ആശംസകള്‍...,..
Navas...
ReplyDeletePls send your email id....?
Thanks
Jashith
editor, Bangalore Jalakam
ഞാനുമൊരു കണ്ണാടി തേടിയലയുന്നു, കഴിഞ്ഞ കാലങ്ങളില്‍ ഉറക്കെപ്പറഞ്ഞവരുടെ മുഖം പതിഞ്ഞ കണ്ണാടിയെത്തേടി തന്നെ!
ReplyDeleteഒരു യാഥാര്‍ത്ഥ്യം, നല്ല അവതരണം. ഭാവുകങ്ങള്‍.
ReplyDeletehttp://drpmalankot0.blogspot.com
http://drpmalankot2000.blogspot.com