പ്രിയതേ
മറന്നൊരാ ഗാനവുമായാരോ
ഓര്‍മ്മ തന്‍ തീരത്ത്
മഴ നനയുന്നു ......
നമ്മളാം കരകള്‍ക്ക്
നടുവിലൂടെത്രയോ
നാളുകള്‍ നീളെയൊഴുകി-
ക്കടന്നു പോയെങ്കിലും
ചെന്നു ചേര്‍ന്നുള്ളൊരാ
കടലിന്‍റെ ആഴങ്ങള്‍
തിരികെയയക്കുന്നു
പിന്നെയും പെയ്യുവാന്‍ .....
കുളിരില്ലയെങ്കിലും
കുളിരാര്‍ന്നൊരോര്‍മ്മ തന്‍
പ്രണയകാലത്തിലേക്കൊരു-
മാത്രയെങ്കിലും
പറന്നുകൂടേ....
നനയില്ലയെങ്കിലും
നനവാര്‍ന്നൊരോര്‍മ്മ തന്‍
പെരുമഴക്കാലം
നനഞ്ഞു കൂടേ....
പിന്നെ
അറിയാതെയെങ്കിലും,
നമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,
നമ്മളറിയാതെയെങ്കിലും
പറഞ്ഞു കൂടേ....
അറിയാതെയെങ്കിലും,
ReplyDeleteനമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,
നമ്മളറിയാതെയെങ്കിലും
പറഞ്ഞു കൂടേ....
തീർച്ചയായും പറയാം. കവിത നന്നായിരിക്കുന്നു.
ReplyDelete(അറിയാതെയെങ്കിലും,
ReplyDeleteനമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,)ആശംസകള്‍ .
നല്ല വരികള്‍
ReplyDeleteകൊള്ളാം !!
ReplyDeleteഓര്മ്മയുടെ മഴ നനയാന് നല്ല സുഖം തന്നെ......
ReplyDeleteപിന്നെ
ReplyDeleteഅറിയാതെയെങ്കിലും,
നമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,
നമ്മളറിയാതെയെങ്കിലും
പറഞ്ഞു കൂടേ....
നല്ല വരികള്‍. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
നന്ദി പ്രിയരേ.....
ReplyDelete