സുഹൃത്തേ,
ഇതേയാകാശത്തിന് ചുവട്ടില്‍
തലയില്‍ വന്നു വീഴാന്‍
ബോംബുകള്‍ മാത്രമുള്ള
ചിലയിടങ്ങളുള്ളപ്പോള്‍
നീയെന്തിനാണ്
ഈ കാക്കകളോട്
ഇത്രയും രോഷാകുലനാകുന്നത്......
നിന്റെ,
പ്രഭാത സവാരിക്കിടയില്‍
ഒരിക്കലെങ്കിലും നിനക്ക്
വഴിയരികിലെ മരത്തിലെ
കാക്കകളെ കുറിച്ചല്ലാതെ
തലയില്‍ വന്നു വീഴുന്ന-
മരണത്തെക്കുറിച്ച്
ഭയക്കാനിടയുണ്ടായിരുന്നോ....
തിരിച്ച് കൂടണയുമ്പോള്‍
നിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................
ചിലയിടങ്ങളിലങ്ങനെയുമുണ്ട് സുഹ്രുത്തേ......
ചിലയിടങ്ങളിലത് മാത്രമേയുള്ളൂ............
എനിക്കും നിനക്കും
നമുക്കും, നോവാത്തത് കൊണ്ട്
നാം മറന്നുകളയുന്ന പലതും പോലെ
ഇരകളുടെ ഇടങ്ങള്‍ ........
ഇതേയാകാശത്തിന് ചുവട്ടില്‍
തലയില്‍ വന്നു വീഴാന്‍
ബോംബുകള്‍ മാത്രമുള്ള
ചിലയിടങ്ങളുള്ളപ്പോള്‍
നീയെന്തിനാണ്
ഈ കാക്കകളോട്
ഇത്രയും രോഷാകുലനാകുന്നത്......
നിന്റെ,
പ്രഭാത സവാരിക്കിടയില്‍
ഒരിക്കലെങ്കിലും നിനക്ക്
വഴിയരികിലെ മരത്തിലെ
കാക്കകളെ കുറിച്ചല്ലാതെ
തലയില്‍ വന്നു വീഴുന്ന-
മരണത്തെക്കുറിച്ച്
ഭയക്കാനിടയുണ്ടായിരുന്നോ....
തിരിച്ച് കൂടണയുമ്പോള്‍
നിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................
ചിലയിടങ്ങളിലങ്ങനെയുമുണ്ട് സുഹ്രുത്തേ......
ചിലയിടങ്ങളിലത് മാത്രമേയുള്ളൂ............
എനിക്കും നിനക്കും
നമുക്കും, നോവാത്തത് കൊണ്ട്
നാം മറന്നുകളയുന്ന പലതും പോലെ
ഇരകളുടെ ഇടങ്ങള്‍ ........
യന്ത്ര പക്ഷിയുടെ ക്രൂരത കാക്കയുള്ള നാട്ടില്‍ ഉണ്ടാവാതിരിക്കട്ടെ
ReplyDeleteനന്നായി
നന്ദി....... നമുക്ക് പ്രാര്‍ത്ഥിക്കാം.....
Deleteനല്ല ചിന്ത....
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ശുഭാശംസകൾ.......
നന്ദി...............
Deleteചിന്തകള്‍ കൊള്ളാം , ഇനിയും എഴുതുക .. ആശംസകള്‍
ReplyDeleteനന്ദി...............വീണ്ടും വരിക ...
Deleteപ്രിയ അത്തോളിക്കാരാ .................മൂര്‍ച്ചയുള്ള വരികളില്‍ കവിത മനോഹരമായി .............ആശംസകള്‍ ...
ReplyDeleteനന്ദി .........അത്തോളിക്കാരാ ................
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ReplyDeleteതിരിച്ച് കൂടണയുമ്പോള്‍
ReplyDeleteനിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................
വരികള്‍ കൊള്ളാം
ബിംബാത്മകമായ അവതരണം! വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
ReplyDeleteMy updated blog:
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com