Thursday, December 13, 2012

കാക്കയും ബോംബും

സുഹൃത്തേ,
ഇതേയാകാശത്തിന് ചുവട്ടില്‍
തലയില്‍ വന്നു വീഴാന്‍
ബോംബുകള്‍ മാത്രമുള്ള
ചിലയിടങ്ങളുള്ളപ്പോള്‍
നീയെന്തിനാണ്
ഈ കാക്കകളോട്
ഇത്രയും രോഷാകുലനാകുന്നത്......


നിന്റെ,
പ്രഭാത സവാരിക്കിടയില്‍
ഒരിക്കലെങ്കിലും നിനക്ക്
വഴിയരികിലെ മരത്തിലെ
കാക്കകളെ കുറിച്ചല്ലാതെ
തലയില്‍ വന്നു വീഴുന്ന-
മരണത്തെക്കുറിച്ച്
ഭയക്കാനിടയുണ്ടായിരുന്നോ....


തിരിച്ച് കൂടണയുമ്പോള്‍
നിന്റെ കൈ വിരലുകളില്‍
തൂങ്ങുമായിരുന്ന
രണ്ടിളം കൈകള്‍
ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
ചിതറിത്തെറിച്ച-
കാഴ്ച കാണേണ്ടിയും..................


ചിലയിടങ്ങളിലങ്ങനെയുമുണ്ട്  സുഹ്രുത്തേ......
ചിലയിടങ്ങളിലത് മാത്രമേയുള്ളൂ............


എനിക്കും നിനക്കും
നമുക്കും, നോവാത്തത് കൊണ്ട്
നാം മറന്നുകളയുന്ന പലതും പോലെ
ഇരകളുടെ ഇടങ്ങള്‍ ........





11 comments:

  1. യന്ത്ര പക്ഷിയുടെ ക്രൂരത കാക്കയുള്ള നാട്ടില്‍ ഉണ്ടാവാതിരിക്കട്ടെ

    നന്നായി

    ReplyDelete
    Replies
    1. നന്ദി....... നമുക്ക്‌ പ്രാര്‍ത്ഥിക്കാം.....

      Delete
  2. നല്ല ചിന്ത....
    കവിത ഇഷ്ടപ്പെട്ടു.
    ശുഭാശംസകൾ.......


    ReplyDelete
  3. ചിന്തകള്‍ കൊള്ളാം , ഇനിയും എഴുതുക .. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി...............വീണ്ടും വരിക ...

      Delete
  4. പ്രിയ അത്തോളിക്കാരാ .................മൂര്‍ച്ചയുള്ള വരികളില്‍ കവിത മനോഹരമായി .............ആശംസകള്‍ ...

    ReplyDelete
  5. നന്ദി .........അത്തോളിക്കാരാ ................

    ReplyDelete
  6. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. തിരിച്ച് കൂടണയുമ്പോള്‍
    നിന്റെ കൈ വിരലുകളില്‍
    തൂങ്ങുമായിരുന്ന
    രണ്ടിളം കൈകള്‍
    ഒരു യന്ത്ര പക്ഷിയിട്ട ക്രൂരതയില്‍
    ചിതറിത്തെറിച്ച-
    കാഴ്ച കാണേണ്ടിയും..................

    വരികള്‍ കൊള്ളാം

    ReplyDelete
  8. ബിംബാത്മകമായ അവതരണം! വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
    My updated blog:
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...