Friday, October 26, 2012

സമാധാനപ്പല്ലി


നവാസ്‌ അത്തോളി



(ആണ്ടുകള്‍ക്കപ്പുറത്തൊരു
ബലിപെരുന്നാള്‍ദിനത്തില്‍സദ്ദാംഹുസൈ
ന്‍തൂക്കിലേറ്റപ്പെട്ടപ്പോ ള്‍എഴുതിയ കവിത   
ഈ ബലി പെരുന്നാള്‍ ദിനത്തില്‍ ...)
സമാധാനപ്പല്ലി

ഇനി,
അയാള്‍ നാക്ക്‌ നീട്ടുന്നത്
നമുക്ക്‌ നേരെയായിരിക്കും....

ഭൂലോകസമാധാനമാകെ-
താങ്ങിനിര്‍ത്തുന്നത്‌
താനാണെന്നമട്ടില്‍
ഒരു തെരഞ്ഞെടുപ്പ് നാണക്കേടിന്റെ
മേല്‍ക്കൂരയില്‍ കയറിനിന്ന്
ഈ ഭീകരന്‍
നാക്കുനീട്ടാന്‍ തുടങ്ങിയിട്ട്
നാളുകളേറെയായി.

നാണമില്ലായെന്ന്‍
നാണിക്കുവാന്‍ പോലുമാവാതെ
നാമിരിക്കുമ്പോള്‍
ഇവറ്റകള്‍ തലയ്ക്കുമുകളില്‍
നൃത്തമാടുക തന്നെ ചെയ്യും.

ചാണക്യസൂത്രങ്ങളറിയുന്നയീ-
പല്ലിയിന്നലെ,
നാവില്‍ കൊടിയ വിഷം പുരട്ടിയൊരു
സിംഹത്തിന്റെ മുറിവില്‍ തൊട്ടതിനെ-
കൊന്നുവത്രെ...!!


പക്ഷെ
കൊന്ന പാപവുംമാംസവും
തിന്നു തീര്‍ക്കാനാവാതെ
വലഞ്ഞുവത്രെ....
വലയുമത്രെ...

അല്ലെങ്കിലും
ഒരു പല്ലിക്ക്
ഒരു സിംഹത്തിനെയെങ്ങിനെ.....?

ഇവന്റെ കുലത്തില്‍
ഇവനെക്കാളെത്രയോ
ഉഗ്രരായിരുന്ന ദിനോസറുകള്‍
ഭൂമിയില്‍ മദിച്ചതും
തുടച്ചു,തുടച്ചു നീക്കപ്പെട്ടതും
ഇവനറിയാതിരിക്കുമോ....
ഇവനെയറിക്കാതിരിക്കുമോ......



3 comments:

  1. കവിത തരക്കേടില്ല....ഉത്തരത്തെ താങ്ങുന്നത് താനാണന്ന് ഒരു പക്ഷെ പല്ലിക്ക് അഹംഭാവം കണ്ടേക്കാം...പക്ഷെ ഈ കവിതയ്ക് ഈ തലക്കെട്ട് ഒട്ടും യോജിക്കുന്നില്ല

    ReplyDelete
  2. നന്നായിരിക്കുന്നു മാഷേ..

    ReplyDelete
  3. ഇന്നാണിത് വായിക്കുന്നത്.
    എന്ന് വായിച്ചാലും സാംഗത്യം ഒട്ടും കുറയുന്നില്ല.

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...