അറിയുക പിന്നെയുമറിയുകയീ
വേവും നോവുകള്‍ നോവല്ല ....
ദിനരാത്രങ്ങളുരുകിയൊലിച്ചീ-
കാലത്തിന്നള നിറയുമ്പോള്‍
നൂലായ് പിന്നെയുമെത്തുന്നു
കരളു പിളര്‍ക്കും വേദനകള്‍
മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു
ഓരോ പുലരിയുമെരിയും വേനല്‍
കടലായ് മുന്നില്‍ നിറയുമ്പോള്‍
അണയുന്നിരവുകള്‍ മരുഭൂവാക്കാന്‍
ക്രൌര്യത തിന്നുതുടുത്ത പകല്‍
പ്രിയമൊരു പാട്ടിന്നോര്‍മകള്‍ പോലും
പരതിയെടുക്കാന്‍ തന്നീടാതെ
പിടിച്ചു വലിച്ചു ഞെരിക്കുകയാണെന്‍
ചേതനയെയൊരു ചെന്നായ്‌കൂട്ടം
അറിയുക പിന്നെയുമറിയുകയീ
അറിയും നോവുകള്‍ നോവല്ല ....
മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു
കൊളളാം നല്ല താളാത്മകമായ വരികള്.......
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍
ReplyDeleteAnu raj നന്ദി.... ആദ്യാഭിപ്രായത്തിന് ഒരു തുടക്കക്കാരന്‍റെ പ്രത്യേക നന്ദി..................
ReplyDeleteThis comment has been removed by the author.
ReplyDelete@ഷാഹിദ് നന്ദി...നന്ദി....ഉപകാരമേറിയോരറിവിനും ....അഭിപ്രായത്തിനും
ReplyDelete