Tuesday, October 23, 2012

അറിവ്‌

അറിയുക പിന്നെയുമറിയുകയീ
വേവും നോവുകള്‍  നോവല്ല ....

ദിനരാത്രങ്ങളുരുകിയൊലിച്ചീ-
കാലത്തിന്നള നിറയുമ്പോള്‍
നൂലായ് പിന്നെയുമെത്തുന്നു
കരളു പിളര്‍ക്കും വേദനകള്‍

മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു

ഓരോ പുലരിയുമെരിയും വേനല്‍
കടലായ്‌ മുന്നില്‍ നിറയുമ്പോള്‍
അണയുന്നിരവുകള്‍ മരുഭൂവാക്കാന്‍
ക്രൌര്യത തിന്നുതുടുത്ത പകല്‍

പ്രിയമൊരു പാട്ടിന്നോര്‍മകള്‍ പോലും
പരതിയെടുക്കാന്‍ തന്നീടാതെ
പിടിച്ചു വലിച്ചു ഞെരിക്കുകയാണെന്‍
ചേതനയെയൊരു  ചെന്നായ്‌കൂട്ടം

അറിയുക പിന്നെയുമറിയുകയീ
അറിയും നോവുകള്‍  നോവല്ല ....
മെഴുതിരിപോലെയെരിയുന്നു
ഞാന്‍ മനമുരുകുന്നു പാടുന്നു

5 comments:

  1. കൊളളാം നല്ല താളാത്മകമായ വരികള്.......

    ReplyDelete
  2. അര്‍ത്ഥവത്തായ വരികള്‍

    ReplyDelete
  3. Anu raj നന്ദി.... ആദ്യാഭിപ്രായത്തിന് ഒരു തുടക്കക്കാരന്‍റെ പ്രത്യേക നന്ദി..................

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. @ഷാഹിദ്‌ നന്ദി...നന്ദി....ഉപകാരമേറിയോരറിവിനും ....അഭിപ്രായത്തിനും

    ReplyDelete

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...