ലളിത ഗാനം
ഒരു പൂവിതള്‍ നുള്ളി ഞാന്‍ മെല്ലെ
നിന്നെയെറിഞ്ഞപ്പോള്‍ കാറ്റ് ചിരിച്ചു
പ്രണയമാം കുയിലിന്റെ പാട്ട് കേട്ടല്ലേ-
നിന്‍ മുഖ ശോഭയില്‍ മഴവില്ലുദിച്ചു....
( ഒരു പൂവിതള്‍ )
പൂവുടല്‍ മാറില്‍ ചായുന്ന നേരം
പൂക്കാലമാകെയും നാണിച്ചു നിന്നു..
നീലാംബരമോ നിര്‍വൃതിയാലെ-
നീള്‍മിഴി പൂട്ടി കാതോര്‍ത്തിരുന്നു...
( ഒരു പൂവിതള്‍ )
നീയാം കവിതയില്‍ പൂക്കുന്നൊരീണം
മധുമാസ ചന്ദ്രിക കട്ടെടുത്തില്ലേ-
മാധവമതു കേട്ടു പുളകിതമായി
മലരമ്പനെയ്യാന്‍ സായകമേകി.............
( ഒരു പൂവിതള്‍ )