ബീഫാണ് പ്രശ്നം...
കണ്‍കളില്‍, ചെവികളില്‍
ശ്വാസമായ്,കൂട്ടമായ്
മുന്നിലായ്, പിന്നിലായ്,
ബീഫാണ് പ്രശ്നം...
എരിയുന്ന വയറിലെ
തീയല്ല പ്രശ്നം
കരിയുന്ന വയലിലെ
നോവല്ല പ്രശ്നം..
പിഞ്ചിന്റെ യുടലിലും
രേതസ്സ് വീഴുന്ന-
കുഞ്ഞിളം കനവിനെ
കത്തിയെരിക്കുന്ന-
ഇന്നിന്റെ മുന്നിലും
ബീഫാണ് പ്രശ്നം....!!!!!
ബീഫല്ല പ്രശ്നം-
പോത്തുകളോതുന്ന
വേദങ്ങള്‍ പ്രശ്നം....
അല്ലെങ്കില്‍
വേദങ്ങളോതുന്ന
പോത്തുകള്‍ പ്രശ്നം.....
നവാസ് അത്തോളി